ഷെയ്ന്‍ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഇഷ്‌കിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘പറയുവാന്‍ ഇതാദ്യമായി വരികള്‍ മായേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. തമിഴ് ഗായകനായ സിദ് ശ്രീറാം മലയാളത്തില്‍ ആദ്യമായി പാടിയിരിക്കുന്ന ഗാനം നേഹയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോയ് പോളിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയിയാണ്.
രതീഷ് രവി രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അനുരാജ് മനോഹറാണ്. ക്യാമറ അന്‍സര്‍ഷായും എഡിറ്റിംഗ് കിരണ്‍ ദാസും നിര്‍വഹിക്കുന്നു. ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മുകേഷ് ആര്‍ മേത്തയും, എവി അനൂപും, സിവി സാരഥിയും ചേര്‍ന്നാണ്.
Discussion about this post