തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ ന്യൂസ് ഏജന്‍സികളും ചാനലുകളും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഈ പ്രവചനങ്ങള്‍ ശരിയാകും എന്ന് തന്നെയാണ് എന്‍ഡിഎ വിലയിരുത്തല്‍ എങ്കിലും ഈ പ്രവചനം തെറ്റാകാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത്. അതിനിടെ ആണ് സംസ്ഥാനത്ത് നിന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ഇപ്പോള്‍ പുറത്ത് വന്ന എക്സിറ്റ് പോള്‍ ശരിയാവുകയാണെങ്കില്‍ കേരളത്തില്‍ 6 ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. വടകരയില്‍ കെ മുരളീധരന്, എറണാകുളത്ത് ഹൈബി ഈഡന്, കോഴിക്കോട് എ പ്രദീപ് കുമാര്‍, ആലപ്പുഴയില്‍ എഎം ആരിഫ്, എന്നിവര്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഇതുപ്രകാരം നാലും ഒപ്പം എംഎല്‍എ മാര്‍ മരണപ്പെട്ട മഞ്ചേശ്വരം, പാലാ മണ്ഡലങ്ങളിലേത് കൂടിയാകുമ്പോള്‍ ആകെ ആറ് മണ്ഡലങ്ങള്‍.
മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും 2016 ല്‍ രണ്ടാം സ്ഥാനത്ത് വന്ന ബിജെപി ഉപതെരഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ ജയിക്കാമെന്ന പ്രതീക്ഷയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായാല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ അവരുടെ സാധ്യത വര്‍ധിക്കും.
Discussion about this post