കൊച്ചി: ആരാധ്യ ബച്ചന് ജനിച്ച അന്നു മുതല്‍ അവളുടെ ഓരോ വളര്‍ച്ചയും ആരാധകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. ആരാധ്യയുടെ ഓരോ വിശേഷങ്ങളും അമ്മയ്ക്കൊപ്പമുള്ള യാത്രകളും മുത്തച്ഛന് പങ്കുവയ്ക്കുന്ന ആരാധ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ആരാധ്യയ്ക്ക് മാതാപിതാക്കള്ക്കുള്ളത്ര തന്നെ ആരാധകരുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചു മിടുക്കി. അമ്മ ഐശ്വര്യയുടെ കൈപിടിച്ച് എപ്പോഴും പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ഞ് ആരാധ്യ സിനിമാ ലോകത്തിനും ആരാധകര്‍ക്കും പ്രിയങ്കരിയാണ്. കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന ആരാധ്യയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ഗലി ബോയ് എന്ന ചിത്രത്തിലെ ‘മേരെ ഗലി മേം’ എന്ന ഗാനത്തിനൊപ്പമാണ് ആരാധ്യ നൃത്തം ചെയ്യുന്നത്. ഫാസ്റ്റ് നമ്പര്‍ സോങിനൊപ്പം അതിമനോഹരമായി ഡാന്‍സ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ആരാധ്യ. പിങ്ക് നിറമുള്ള ഫ്രോക്കിലെത്തുന്ന ആരാധ്യയുടെ ക്യൂട്ട് ഡാന്‍സ് മാതാപിതാക്കളെ പോലും കടത്തിവെട്ടുമെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
Discussion about this post