ഇസ്ലാമാബാദ്: ഹാക്കര്‍മാര്‍ പാകിസ്താനിലെ മിക്ക ബാങ്കുകളുടെയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള രാജ്യാന്തര പണ ഇടപാടുകള്‍ പാകിസ്താനിലെ പത്ത് ബാങ്കുകള്‍ ബ്ലോക്ക് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ആശങ്ക.
ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ കുറ്റാന്വേഷണ വിഭാഗം മേധാവി മുഹമ്മദ് ശുഹൈബ് പാകിസ്താനിലെ മിക്കവാറും എല്ലാ ബാങ്കുകളുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാ ബാങ്കുകളിലെയും മേധാവികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗം അധികൃതര്‍ വിളിച്ചിട്ടുണ്ട്.
ആദ്യമായി ഈ സുരക്ഷാവീഴ്ച റിപ്പോര്‍ട്ടുചെയ്തത് ഒക്ടോബര്‍ 27നാണ്. പാക് ബാങ്കുകളിലെ 8000 ത്തോളം അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അധികൃതര്‍ എല്ലാ ബാങ്കുകളും പഴുതടച്ച സുരക്ഷ ഉറപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post