കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ ഐടി കമ്പനി ടിസിഎസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മലയാളിയായ രാജേഷ് ഗോപിനാഥന്റെ ശമ്പളം 16.02 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 28 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 16.02 കോടി രൂപ 2018-19 സാമ്പത്തിക വര്‍ഷത്തെ പ്രതിഫലമായി അദ്ദേഹം നേടി. ഇതില്‍ 1.15 കോടി രൂപയാണ് അടിസ്ഥാന ശമ്പളം. 1.26 കോടി രൂപ പ്രത്യേക ആനുകൂല്യങ്ങളാണ്. 13 കോടി രൂപ കമ്മീഷനും 60 ലക്ഷം രൂപ മറ്റ് ആനുകൂല്യങ്ങളുമാണ്.
2017-18-ല്‍ 12.49 കോടി രൂപയായിരുന്നു മൊത്തം പ്രതിഫലം. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ ഗണപതി സുബ്രഹ്മണ്യം, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി രാമകൃഷ്ണന് എന്നിവരുടെ ശമ്പളത്തിലും വര്‍ധനയുണ്ട്. ഗണപതിയുടെ ശമ്പളം 24.9 ശതമാനം വര്‍ധിച്ച് 11.61 കോടി രൂപയായി. രാമകൃഷ്ണന്റേത് 4.13 കോടി രൂപയും.
Discussion about this post