പൂനെ: 2020-ഓടെ രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത്തവണ രാജ്യത്ത് പലയിടങ്ങളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് വര്‍ധിച്ചത് ആശങ്കയ്ക്ക് കാരണമായിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളിലും ചൂട് കൂടമെന്നാണ് കണ്ടത്തല്‍.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി(ഐഐറ്റിഎം) നടത്തിയ പഠനത്തിലാണ് രാജ്യത്ത് ചൂട് ഇനിയും വര്‍ധിക്കുമെന്ന് കണ്ടെത്തിയത്. എല്‍ നിനോ പ്രതിഭാസമാണ് ഉഷ്ണതരംഗത്തിന് കാരണമാകുന്നതെന്നും പഠനത്തില്‍ പറയുന്നു.
മണ്ണിന്റെ നനവില്‍ ഉണ്ടായ കുറവും ഭൂമിയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ചൂട് പ്രവഹിക്കുന്നതും ഉഷ്ണതരംഗത്തിന്റെ തീവ്രത കൂടുന്നതിന് ഒരു കാരണമാണ്. 1961-2005 കാലയളവില്‍ 58 ഉഷ്ണതരംഗങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ 2020-2064 കാലയളവില്‍ ഇത് 138 ആയി ഉയരുമെന്നാണ് സൂചന.
ഉഷ്ണതരംഗത്തിന്റെ ആവൃത്തിയും വ്യാപ്തിയും വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നും എല്‍ നിനോ പ്രതിഭാസത്തിന്രെ ഭാഗമായി പസഫിക് സമുദ്രത്തിലുണ്ടാകുന്ന ചൂട് മൂലം ഇന്ത്യയില്‍ തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് പഠനത്തില്‍ വെളിപ്പെടുത്തുന്നു.
1961-2005 കാലഘട്ടത്തില്‍ വടക്ക്- പടിഞ്ഞാറന്‍ മേഖലകളിലും തെക്ക്-കിഴക്കന്‍ മേഖലകളിലും 5 മുതല്‍ 7 ദിവസം വരെ നീണ്ടുനിന്ന ഉഷ്ണതരംഗം ഉണ്ടായിട്ടുണ്ട്. 2020-ല്‍ സംഭവിക്കുന്ന ഉഷ്ണതരംഗം 12 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുമെന്നാണ് കണ്ടെത്തല്‍.
Discussion about this post