തിരുവനന്തപുരം: സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി തല്ക്കാലം നല്‍കേണ്ടെന്ന് കമ്മീഷന് തീരുമാനിക്കുകയായിരുന്നു.
ദുബായിലെ ഓട്ടോമാറ്റിക് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായിരുന്നു യാത്ര. മൂന്ന് ദിവസത്തേക്കായിരുന്നു യാത്ര. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുകയായിരുന്നു.
കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ 19ന് റീ പോളിങ് നടക്കുകയും 23ന് രാജ്യത്ത് വോട്ടെണ്ണല്‍ നടക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ യാത്രയ്ക്ക് അനുമതി നല്‍കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കുകയായിരുന്നു.
Discussion about this post