പത്തനംതിട്ട: തിരുവനന്തപുരത്തേക്കാള്‍ ജയ സാധ്യത പത്തനംതിട്ടയിലാണെന്ന വിലയിരുത്തലുമായി ബിജെപി രംഗത്ത്. ന്യൂനപക്ഷ വോട്ടുകള്‍ ഏതെങ്കിലും ഒരു മുന്നണിക്കായി കേന്ദ്രീകരിക്കപ്പെടാത്തത് മികച്ച വിജയത്തിന് വഴിവെക്കുമെന്നാണ് ബിജെപി പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് ജയിക്കുമെന്നും സൂചനകള്‍ പുറത്ത് വരുന്നു.
പത്തനംതിട്ടയില്‍ ഹിന്ദു വോട്ട് ഏകീകരണമുണ്ടായി എന്നും അതിന് കാരണം ശബരിമല വിഷയം ആണെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നായര്‍ ഈഴവ വോട്ടുകള്‍ തീര്‍ച്ചയായും സുരേന്ദ്രന് തന്നെ ആയിരിക്കും എന്നും ബിജെപി പറയുന്നു. 20000 മുതല്‍ 30000 വരെ വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് പാര്‍ട്ടി കീഴ് ഘടകങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വത്തിന്റെ നിരീക്ഷണം.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പികെ കൃഷ്ണദാസ് പറഞ്ഞു. ആദ്യ ഘട്ടത്തിലെ അവലോകന യോഗത്തേക്കാള്‍ പ്രതീക്ഷയിലാണ് നേതാക്കളുള്ളത്. ചികിത്സയില്‍ അയതിനാല്‍ രണ്ടാം ഘട്ട അവലോകനയോഗത്തില്‍ പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പങ്കെടുത്തില്ല.
Discussion about this post