ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്നു ആണ് മക്കള്‍ വിവാഹിതരായി.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരുമാണ് വിവാഹിതരായത്. ശൈഖ ശൈഖ ബിന്ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ഷെയ്ഖ് ഹംദാന്‍ ബുധനാഴ്ച ജീവിത സഖിയാക്കിയത്.
അതേദിവസം തന്നെ ഷെയ്ഖ് ഹംദാന്റെ സഹോദരനും ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ശൈഖ മരിയം ബിന്ദ് ബുട്ടി അല്‍ മക്തൂമിനെ വിവാഹം ചെയ്തു.
മറ്റൊരു സഹോദരനായ മുഹമ്മദ് ബിന്‍ റാഷിദ് നോളജ് ഫൗണ്ടേഷന് ചെയര്‍മാനുമായ ഷെയ്ഖ് അഹ്മദ് ബിന്‍ മുഹമ്മദ് ഷേയ്ഖ് മിദ്യ ബിന്ദ് ദല്മൗജ് അല്‍ മക്തൂമിനെയും വിവാഹം ചെയ്തു.
ابارك لسمو سيدي الشيخ محمد بن راشد ال مكتوم ولأم الشيوخ سمو الشيخه هند بن مكتوم بن جمعه ال مكتوم على عقد قرآن انجالهم سمو الشيخ #حمدان_بن_محمد_بن_راشد و الشيخ #مكتوم_بن_محمد_بن_راشد و الشيخ #احمد_بن_محمد_بن_راشد اسال الله ان يتمم عليهم ويبارك لهم ويبارك عليهم #ماشاء_الله pic.twitter.com/lO3J5DKs2m
— A7lam أحلام
(@AhlamAlShamsi) 16 May 2019
സഹോദരി ശൈഖ ലതീഫ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മൂവരെയും അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മ്മങ്ങളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. മറ്റ് ചടങ്ങുകളുടെ തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. യുഎഇയിലെ പ്രമുഖ വ്യക്തികള്‍ മൂവര്‍ക്കും സോഷ്യല്‍ മീഡിയ വഴി അഭിനന്ദങ്ങള്‍ അറിയിച്ചു
Discussion about this post