മുക്കം: അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയതിനെത്തുടര്‍ന്ന് തടഞ്ഞുവച്ചിരുന്ന വിദ്യാര്‍ത്ഥിനുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും വിദ്യാര്‍ത്ഥിനി എ പ്ലസ് നേടി. കോഴിക്കോട് നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. അഖില എന്ന വിദ്യാര്‍ത്ഥനിയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. നീലേശ്വരം സ്‌കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ് അഖില.
അതേസമയം അധ്യാപകന്‍ തിരുത്തിയ നാലുചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഒഴിവാക്കിയാണ് മൂല്യനിര്‍ണയം നടത്തി ഫലം പ്രസിദ്ധീകരിച്ചതെന്ന് ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോകുലകൃഷ്ണന്‍ പറഞ്ഞു.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്റെ ഉത്തരക്കടലാസിലാണ് സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് ഉത്തരങ്ങള്‍ തിരുത്തി എഴുതിയത്. അധ്യാപകന്‍ തിരുത്തിയ നാലുചോദ്യങ്ങളില്‍ രണ്ടെണ്ണത്തിന് അഖില എഴുതിയ ഉത്തരങ്ങള്‍ ശരിയായിരുന്നു. എന്നാല്‍ നിഷാദ് ഇതേ ഉത്തരം തന്നെതിരുത്തിയെഴുതി. ആ നാല് ഉത്തരങ്ങളും ഒഴിവാക്കാന്‍ അഖില ആവശ്യപ്പെട്ടിരുന്നു.
അതേസമയം എന്‍എസ്എസ് വൊളന്റിയര്‍ എന്ന നിലയില്‍ കിട്ടിയ ഗ്രേസ് മാര്‍ക്കുകൂടി കൂടിയപ്പോള്‍ ആ പേപ്പറിന് നൂറില്‍ നൂറാണ് മാര്‍ക്കാണ് അഖിലയ്ക്ക് കിട്ടിയത്. കൂടാതെ മലയാളത്തിലും മുഴുവന്‍ മാര്‍ക്ക് നേടിയിട്ടുണ്ട്. പ്ലസ് വണ്‍ പരീക്ഷയിലും അഖില കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു.
Discussion about this post