ചെന്നൈ: അയല്‍ക്കാരിയായ പതിനാറുകാരിയുടെ വിവാഹം തടഞ്ഞ ഓട്ടോ ഡ്രൈവറെ വരനും സംഘവും ക്വട്ടേഷന്‍ സംഘത്തെവെച്ച് കൊലപ്പെടുത്തി. അയ്‌നാവരം സ്വദേശിയായ ജെബശീലനാണ് കൊല്ലപ്പെട്ടത്. ജെബശീലനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയയേയും ഗുണ്ടകള്‍ മര്‍ദ്ദിച്ചു.
ജെബശീലന്റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ അക്രമി സംഘം വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. അയല്‍ക്കാരിയായ പതിനാറുകാരിയുടെ വിവാഹം പോലീസിന്റെ സഹായത്തോടെ ജെബശീലന്‍ തടഞ്ഞിരുന്നു.
ഇതിന്റെ പ്രതികാരമായിട്ടാണ് 21 കാരനായ വരനും സംഘവും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ജെബശലീനെ കൊലപ്പെടുത്തിയത്. മകളുടെ വിവാഹ ദിവസം ജബശീലനെ കൊല്ലാന്‍ വിനോദ് ആദ്യം പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.
Discussion about this post