നെയ്യാറ്റിന്‍കര: കാനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍
അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൃഹനാഥന്റെ ആരോപണം നിഷേധിച്ച് ബാങ്ക് അധികൃതര്‍. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയതെന്നും, മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ വിശദമാക്കി. ഇതിന് സാക്ഷിയായി ബാങ്ക് പ്രതിനിധികള്‍ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ ആരോപണവുമായി ഗൃഹനാഥനെത്തിയിരുന്നു. തന്റെ മകള്‍ വൈഷ്ണവി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും, വായ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയിരുന്നുവെന്നും മകള്‍ ഒപ്പിടണമെന്ന് അവര്‍ നിര്‍ബന്ധിച്ചിരുന്നെന്നും പിതാവ് ചന്ദ്രന് നേരത്തെ പറഞ്ഞിരുന്നു. ഈ ആരോപണം നിഷേധിച്ചാണ് ബാങ്ക് അധികൃതര്‍ ഇപ്പോള്‍ രംഗത്ത് എത്തിയത്.
അതേസമയം, കാനറാ ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥന് ചന്ദ്രന്റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടര്‍റുടെ അന്വേഷണ റിപ്പോര്‍ട്ട്. ജപ്തി നടപടികള്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതറുടെ ഭാഗത്തു നിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നല്‍കിയത്.
Discussion about this post