ന്യൂഡല്‍ഹി: മമതാ ദീദി, താന്‍ ജയ് ശ്രീറാം വിളിച്ച് കൊല്‍ക്കത്തയ്ക്കു വരികയാണ്. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യൂ. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ വെല്ലുവിളി.
അമിത് ഷായുടെ ഹെലികോപ്റ്ററിന് ജാദവ്പൂരില് ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തൃണമൂല്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചത്.
ഇന്ന് താന്‍ മൂന്നിടങ്ങളില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്. ഇതില്‍ ഒരു സീറ്റില്‍ മമതയുടെ അനന്തരവനാണു മത്സരിക്കുന്നത്. അനന്തരവന് തോല്ക്കുമോയെന്ന് മമയതയ്ക്കു ഭയമുണ്ട്. അതുകൊണ്ടാണ് തന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത അനുമതി നിഷേധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post