ഫരീദാബാദ്: വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ്ങ് ഏജന്റ് അറസ്റ്റില്‍. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഇയാള്‍ സ്ത്രീകളെ വോട്ട് ചെയ്യാന്‍ സഹായിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.
വോട്ട് ചെയ്യാനായി സ്ത്രീകള്‍ പോകുമ്പോള്‍ പോളിങ് ഏജന്റ് എഴുന്നേറ്റ് പോയി വോട്ടിംഗ് മെഷീന് വച്ചിരിക്കുന്നിടത്ത് ചെല്ലും. തിടുക്കത്തില്‍ വോട്ട് രേഖപ്പെടുത്തി തിരികെവരുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ട് മൂന്ന് തവണ ഇയാള്‍ ഇങ്ങനെ വോട്ട് ചെയ്യുന്നത് വീഡിയോയിലുണ്ട്. ബൂത്തിലുള്ള ഉദ്യോഗസ്ഥരില്‍ ആരും തന്നെ നിയമവിരുദ്ധമായ പ്രവര്‍ത്തിയില്‍ നിന്ന് ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുമില്ല.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തി. ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്താണ് പലരും വീഡിയോ ഷെയര്‍ ചെയ്തത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടിയെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ये विडियो किसी ने भेजा है और हरियाणा के फरीदाबाद का होने का दावा किया है| इससे क्या फर्क पड़ता है कि ये कब का और कहाँ का है? लेकिन हैरान और दुखी हूँ ये देखकर कि सिस्टम कई बार कितना नपुंसक हो जाता है? ये नीच हरकत है
pic.twitter.com/R8SRQ6U5aP
— Anurag Dhanda (@anuragdhanda) May 12, 2019
Discussion about this post