കുശിനഗര്‍: തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കഴിഞ്ഞ ആഴ്ച ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് തീവ്രവാദജികളെ കൊലപ്പെടുത്തിയതിനെ ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബോംബുകളും ആയുധങ്ങളുമായി തീവ്രവാദികള്‍ സൈന്യത്തിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ഈ സമയത്ത് അവരെ വെടിവെക്കാന്‍ നമ്മുടെ ജവാന്മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നാണോ പറയുന്നത്. അക്രമകാരികളെ സൈന്യം വെടിയുതിര്‍ക്കുന്നതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ സംസാരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും മോഡി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പോടെ പ്രതിപക്ഷം നിലംപരിശാകും. കാരണം ഫലപ്രദവും സത്യസന്ധവുമായ ഒരു സര്‍ക്കാരിനെയാകും ജനങ്ങള്‍ തെരഞ്ഞെടുക്കുകയെന്നും മോഡി തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞു.
Discussion about this post