ന്യൂഡല്‍ഹി: മോഡിക്കെതിരെ ടൈം മാഗസിന്‍ കവര്‍ സ്റ്റോറി തയ്യാറാക്കിയ ആതീഷ് തസീറിന്റെ വിക്കിപ്പീഡിയ പേജില്‍ ‘എഡിറ്റിംഗ്’ ആക്രമണം. ആതിഷ് കോണ്‍ഗ്രസിന്റെ പിആര്‍ മാനേജര്‍ ആണ് എന്നൊക്കെയുള്ള മാറ്റങ്ങളാണ് അദ്ദേഹത്തിന്റെ വിക്കിപ്പീഡിയ പേജില്‍ വരുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പൗരനായ ആതിഷിനെ കോണ്‍ഗ്രസിന്റെ കൂലിയെഴുത്തുകാരന്‍ എന്നൊക്കെയുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.
ആര്‍ക്കും എഡിറ്റ് ചെയ്ത് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാമെന്ന സൗകര്യത്തെ ദുരുപയോഗം ചെയ്ത് കോണ്‍ഗ്രസിന്റെ പിആര്‍ മാനേജര്‍ തുടങ്ങിയ തിരുത്തലുകളാണ് വിക്കി പീഡിയയില്‍ വരുത്തിയിട്ടുള്ളത്.
ടൈം മാഗസിന്റെ പുതിയ പതിപ്പ് പുറത്തുവന്നതിന് പിന്നാലെ മെയ് 10നാണ് ആതിഷിന്റെ പേജ് നിരന്തരമായ എഡിറ്റിംഗിന് വിധേയമായിരിക്കുന്നത്. രാവിലെ 7.09നാണ് ആദ്യ എഡിറ്റിംഗ് നടന്നിരിക്കുന്നത്. വ്യൂ ഹിസ്റ്ററി ടാബ് തുറന്നാല്‍ വരുത്തിയ മാറ്റങ്ങള്‍ കാണാവുന്നതാണ്. അതേസമയം കൂടുതല്‍ എഡിറ്റിംഗ് നടക്കാതിരിക്കാന്‍ ആതിഷിന്റെ വിക്കിപ്പീഡിയ പേജ് ലോക്ക് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ച് ആതീഷ് തസീര്‍ ടൈം മാഗസിനു വേണ്ടി കവര്‍ സ്റ്റോറി ചെയ്തിരുന്നു. ഇതിനെതിരെ വിമര്‍ശങ്ങളും ശക്തമായിരുന്നു. തുടര്‍ന്നാണ് എഡിറ്റിംഗ് ആക്രമണവുമായി രംഗ പ്രേവേശനം.
Discussion about this post