ന്യൂഡല്‍ഹി: സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം സമയ ബന്ധിതം ആയി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സരിതയുടെ ഹര്‍ജി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സരിതയുടെ ഹര്‍ജി ഉത്തമവിശ്വാസത്തോടെയുള്ളതല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. 2012 ലെ സംഭവത്തില്‍ എന്ത് കൊണ്ടാണ് കേസ് നല്കാന് അഞ്ച് വര്‍ഷം വൈകിയതെന്ന് കോടതി ആരാഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നതുകൊണ്ട് ആരും നടപടിയെടുക്കില്ല എന്ന് ആശങ്കപ്പെട്ടിരുന്നു എന്ന സരിതയുടെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. സരിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന് ബെഞ്ചും തള്ളിയിരുന്നു
Discussion about this post