ശബരിമല: തൃശൂരില്‍ നിന്ന് ആറംഗ സംഘത്തോടൊപ്പമെത്തിയ സ്ത്രീയെ നടപ്പന്തലില്‍ തടഞ്ഞു. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇവര്‍ ദര്‍ശനത്തിനെത്തിയത്. 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയെയാണ് എന്ന് അവകാശപ്പെട്ടിട്ടും സംഘര്‍ഷം ശക്തമാക്കി. പോലീസ് എത്തി ഇവരുടെ രേഖകള്‍ പരിശോധിച്ചാണ് ഇവരുടെ പ്രായം സ്ഥിരീകരിച്ചത്. എന്നാല്‍ അക്രമികള്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് പോലീസ് ഇടപെട്ട് സത്രീയെ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിച്ച് കൊണ്ടുപോവുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ സ്ത്രീയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. നേരത്തെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയേയും കുടുംബത്തെയും പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് തിരിച്ചയച്ചിരുന്നു. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഒപ്പം ചേര്‍ത്തലയില്‍ നിന്നെത്തിയ അഞ്ജു എന്ന യുവതിയെയാണ് മണിക്കൂറുകള്‍ക്ക് ശേഷം മടങ്ങിയത്.
ഇന്നലെ വൈകീട്ടോടെ പമ്പയില്‍ എത്തിയ യുവതി ദര്‍ശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.
Discussion about this post