തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഷൊര്‍ണൂര്‍ വഴി മധുരയിലേക്കുള്ള അമൃത- രാജ്യറാണി എക്സ്പ്രസ് മേയ് 9 മുതല്‍ വേര്‍പിരിഞ്ഞ് രണ്ടു ട്രെയിനുകളാകും. ഒരു ട്രെയിന്‍ തിരുവനന്തപുരത്തു നിന്ന് മധുരയിലേക്ക് അമൃത എക്സപ്രസ് ആയും,രണ്ടാം ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് നിലമ്പൂരിലേക്ക് രാജ്യറാണിയായും സര്‍വീസ് നടത്തും. എന്നാല്‍ ഇത് യാത്രക്കാര്‍ക്കിടയില്‍ വലയ്ക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ട്രെയിന്‍ നമ്പര്‍ 16343 അമൃത എക്സ്പ്രസ് രാത്രി എട്ടരയ്ക്ക് തിരുവനന്തപുരത്തുനിന്നും 16349 രാജ്യറാണി എക്സ്പ്രസ് 8.50നു കൊച്ചുവേളിയില്‍ നിന്നുമാകും പുറപ്പെടുക. രാത്രി 8.40 നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് താല്‍ക്കാലിക ക്രമീകരണമെന്നോണം കൊച്ചുവേളിയില്‍ നിന്നു യാത്ര പുറപ്പെടുന്നതിനാല്‍ എട്ടരയ്ക്കു ശേഷം തിരുവനന്തപുരത്ത് നിന്ന് മലബാര്‍ മേഖലയിലേക്ക് മറ്റു ട്രെയിനുകളില്ല എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Discussion about this post