ലാഹോര്‍: പാകിസ്താനില്‍ വീണ്ടും സ്ഫോടനം. സൂഫി മന്ദിരത്തിന് സമാപമുണ്ടായ സ്ഫോടനത്തില്‍ 8 പേര് കൊല്ലപ്പെടുകയും 25 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി മന്ദിരങ്ങളിലൊന്നായ 11ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ദത്ത ദര്‍ബാര്‍ സൂഫി മന്ദിരത്തിനു സമീപം രാവിലെ 8.45നാണു സ്ഫോടനമുണ്ടായത്. 2010ല്‍ ഇതേ സ്ഥലത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടിരുന്നു.
5 ഉന്നത ഉദ്യോഗസ്ഥരും മൂന്നു നാട്ടുകാരുമാണ് മരിച്ചതെന്നു ലാഹോര്‍ ഡിഐജി ആഷിഖ് അഹമ്മദ് ഖാന് അറിയിച്ചു. പരുക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. പോലീസ് വാഹനത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സ്ത്രീ സന്ദര്‍ശകര്‍ പ്രവേശിക്കുന്ന വാതിലിനു സമീപമാണു സ്ഫോടനം. ചാവേര്‍ സ്ഫോടനമായിരിക്കാം എന്നു പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സ്ഫോടനത്തെക്കുറിച്ചു അന്വേഷണം നടക്കുന്നുവെന്നുംസ പോലീസ് പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന് ഖാന് ആക്രമണത്തെ അപലപിച്ചു.
Discussion about this post