കോട്ടയം: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെഎം മാണിയുടെ വിയോഗത്തെ തുടര്‍ന്ന് പാലാ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ തങ്ങളുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് നേതാക്കള്‍. അതേസസമയം എന്‍ഡിഎയില്‍ നിന്ന് ജനപക്ഷം പാര്‍ട്ടി തലവന്‍ പിസി ജോര്‍ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജ് മത്സരിക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നു.
അതേസമയം കേരളാ ഘടകവുമായി പിസി ജോര്‍ജ് ചര്‍ച്ച നടത്തിയെന്നും ഷോണ്‍ മത്സരിക്കുന്നതില്‍ ബിജെപി കേരള ഘടകത്തിനും എതിര്‍പ്പില്ലെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു. യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ഇപ്പോള്‍ ഷോണ്‍ ജോര്‍ജ്. കെഎംമാണിയുടെ തട്ടകമായ പാലായില്‍ യുഡിഎഫിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഷോണിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞലോക് സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുതന്നെയാണ് ജനപക്ഷം പാര്‍ട്ടി ചെയര്മാന് പിസിജോര്‍ജ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. ജനപക്ഷം പാര്‍ട്ടി ഇപ്പോള്‍ എന്‍ഡിഎയ്ക്കൊപ്പമാണ്. അതേസമയം, ഇടതുമുന്നണി ആരെയാവും പാലായില്‍ മത്സരിപ്പിക്കുക എന്നത് സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.
എന്നാല്‍ ഏറെ ശ്രദ്ദേയ കാര്യമാണ് കേരളാ കോണ്‍ഗ്രസിന്റെ സീറ്റ്. പാലാ മണ്ഡലം കേരളആ കോണ്‍ഗ്രസിന്റെ ഭാഗ്യ മണ്ഡലമാണ്. അത് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസും തയ്യാറാകില്ല. കടുത്ത മത്സരം തന്നെയാകും പാലായില്‍ നടക്കുക. അതുകൊണ്ട് തന്നെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ മാണി ഗ്രൂപ്പ് രംഗത്ത് ഇറക്കും എന്നതില്‍ സംശയമില്ല. ആറു മാസത്തിനുള്ളില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയ്ക്കായി ഔദ്യോഗിക ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കിലും അണിയറയില്‍ ആരെ നിറുത്തുമെന്ന ചര്‍ച്ച ചൂടുപിടിച്ചുകഴിഞ്ഞു. മാണി ഗ്രൂപ്പില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെമാണിയുടെ പേരിനാണ് ആദ്യ പരിഗണന. എന്നാല്‍, നിഷയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പിന്റെ നിലപാടും നിര്‍ണായകമാണ്.
Discussion about this post