ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രശസ്ത സിനിമ താരവും ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ്. ഇത്തവണത്തോടെ ബിജെപി ഭരണം അവസാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്തിന്റെ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നല്ല. എന്നാല്‍ പ്രവൃത്തിയിലും ആശയത്തിലും ആം ആദ്മികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനാലാണ് ആം ആദ്മിക്ക് വേണ്ടി പ്രചരണത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം എന്ന് പ്രകാശ് രാജ് പറഞ്ഞു.
സ്ഥാനര്‍ത്ഥിയായി മത്സരിച്ച ബംഗളൂരു സെന്‍ട്രലില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി തുടരാന്‍ തന്നെയാണ് പ്രകാശ് രാജിന്റെ തീരുമാനം. ബേഗുസരായിയില്‍ ജെഎന്‍യു യൂണിയന് മുന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന് വേണ്ടി വോട്ടു പിടിച്ച പ്രകാശ് രാജ് ഇനിയുള്ള ദിവസങ്ങളില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ താര പ്രചാരകനാണ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post