പത്തനംതിട്ട : ശബരിമലയില്‍ ഭക്തരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് മന്ത്രി എകെ ബാലന്. ഭക്തര്‍ക്ക് പ്രവേശിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അവിടെ ബുദ്ധിമുട്ടാന്‍ പോകുന്നത് ക്രിമിനലുകള്‍ ആണെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ബിജെപി ഭരണം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഇത്തരം ശ്രമങ്ങളാണ് നടത്തിവരുന്നത്.
കോണ്‍ഗ്രസിന്റെ സമീപനം കാണുമ്പോള്‍ ഇക്കാര്യത്തില്‍ ബിജെപി വിജയിക്കും എന്നാണ് മനസിലാവുന്നത് എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അതോടൊപ്പം ഇടതുമുന്നണിക്ക് ആ അവസ്ഥ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post