മോസ്കോ: ഇന്നത്തെ സമൂഹം എന്നും അക്രമാസക്തമാണ്. ബലാത്സംഗവും പ്രണയം നിരസിച്ചാലുള്ള കൊലപാതക ശ്രമങ്ങളും തുടങ്ങി അനവധിയാണ് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. ഈ സാഹചര്യം മറികടക്കാന്‍ കരാട്ടയും കളരിയും മറ്റും അഭ്യസിക്കുന്നവരുണ്ട്. ഇവയെല്ലാം സ്വയരക്ഷയ്ക്കാണ് പെണ്‍കുട്ടികള്‍ അഭ്യസിക്കുന്നത്.
എന്നാല്‍ അവയൊന്നും ചെയ്യാതെ സ്വയരക്ഷയ്ക്കായി വളര്‍ത്തുപക്ഷിയെ പരിശീലിപ്പിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അപകടം മണത്താല്‍ ഉടനെ ഉറക്കെ കരയും. ആ നിമിഷം ആക്രമിക്കണമെന്നാണ് പെണ്‍കുട്ടി പറഞ്ഞ് പഠിപ്പിക്കുന്നത്. പക്ഷി അതുപോലെ ആക്രമണം നടത്തുന്നുമുണ്ട്.
ലോര്‍ഡ് ഫ്ളോക്കോ എന്ന യൂസര്‍ നെയിമിലുള്ള വ്യക്തിയാണ് തന്റെ അനന്തിരവളുടെ വീഡിയോ പങ്കുവെച്ചത്. ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്ന വ്യക്തിയെ നോക്കി പെണ്‍കുട്ടി ശബ്ദമുയര്‍ത്തുമ്പോള്‍ ദൂരെയിരിക്കുന്ന പക്ഷി പറുന്നുവന്ന് ആക്രമിക്കുന്നതും വീഡിയോ എടുക്കുന്നത് തടസപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
My niece has her bird trained to attack anyone she screams at 😂😂😂 pic.twitter.com/ea0JoWMNrT
— Lord Flocko 🐦 (@Apex_sH) April 30, 2019
Discussion about this post