അമേഠി: കാവല്ക്കാരന് കള്ളനാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രയോഗം ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ അലയടിക്കുകയാണ്. കുട്ടികള്‍ പോലും ഇത് ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അമേഠിയിലാണ് സംഭവം നടന്നത്.
അമേഠിയില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. മണ്ഡലത്തില്‍ എത്തിയ പ്രിയങ്കയെ കുട്ടികള്‍ വരവേറ്റത് ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന മുദ്രാവാക്യം മുഴക്കിയാണ്. ഇത് കേട്ട് പ്രിയങ്ക അവരുടെ മുന്നില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
അതേസമയം പ്രിയങ്കയെ കണ്ട ആവേശത്തില്‍ കുട്ടികള്‍ മോഡിക്കെതിരെയും മുദ്രാവാക്യം മുഴക്കി. ഇത് കേട്ട് വാ പൊത്തി കുട്ടികളെ ആശ്ചര്യത്തോടെ പ്രിയങ്ക നോക്കുകയും അങ്ങനെ വിളിക്കരുതെന്നും നല്ല മുദ്രാവാക്യങ്ങള്‍ മതിയെന്നും ഉപദേശിക്കുന്നുണ്ട്. മോഡിക്കെതിരെ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പരാമര്‍ശത്തിന് ഇന്നലെയാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞത്. എന്നാല്‍ കുട്ടികളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു എന്ന് പറഞ്ഞ് പ്രിയങ്കയ്ക്കെതിരെ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
When kids in their excitement make distasteful remarks against PM Narendra Modi.@priyankagandhi ji discourages them against raising such slogans and says "Ache Bachhe Bano"! pic.twitter.com/yNghJwJm91
— Saral Patel (@SaralPatel) April 30, 2019
Discussion about this post