തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വസ്തുനിഷ്ഠമായ മറുപടിയല്ല മന്ത്രി കെടി ജലീലിന്റെതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ്.തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങളും യോഗ്യതയും പുറത്തുവിടാന്‍ മന്ത്രി തയ്യാറാവണമെന്നും പികെ ഫിറോസ് പറഞ്ഞു
പേഴ്‌സണല്‍ സ്റ്റാഫ് നിയമനം പോലെയല്ല മൈനോറിറ്റി ബോര്‍ഡിലേക്കുള്ള നിയമനം അത്‌കൊണ്ട് കെഎം മാണി പേഴ്‌സണല്‍ സ്റ്റാഫില്‍ സ്വന്തക്കാരനെ നിയമിച്ചുവെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കുന്നില്ലെന്നും പി കെ ഫിറോസ് പറഞ്ഞു. ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയിട്ടുണ്ടോയന്ന് വ്യക്തമാക്കണമെന്നും പികെ ഫിറോസ് പറഞ്ഞു.ലോണ്‍ തിരിച്ചടക്കാത്ത ലീഗുകാരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പി കെ ഫിറോസ് പറഞ്ഞു.
ന്യൂനപക്ഷ വികസന ധനകാര്യകോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ അയച്ചത് ഏഴ് പേരായിരുന്നു. അതില്‍ ഇന്റര്‍വ്യൂവിന് വന്ന മൂന്ന് പേര്‍ മാത്രമായിരുന്നെന്നും. വന്നവര്‍ക്ക് യോഗ്യത ഉണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് അപേക്ഷ ലഭിച്ചവരില്‍ നിന്നും അദീപിനെ നേരിട്ട് നിയമിച്ചു എന്നായിരുന്നു കെടി ജലീല്‍ വിശദീകരിച്ചത്. കൂടാതെ കോര്‍പ്പറേഷന്‍ വായ്പ തിരിച്ച് പിടിക്കാനുള്ള തീരുമാനമാണ് ലീഗിനെ ചൊടിപ്പിച്ചതെന്നുമായിരുന്നു ജലീലിന്റെ വിശദീകരണം.
Discussion about this post