കൊച്ചി: എറണാകുളം ശാന്തിവനത്തില്‍ നടക്കുന്ന കെഎസ്ഇബി ടവര്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പി രാജീവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് കളക്ടറുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും സംസാരിച്ചിരുന്നു. നാളെ തന്നെ കളക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
20 വര്‍ഷം മുമ്പ് 7.8 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ഇപ്പോള്‍ 30.47 കോടി രൂപയുടേതായി മാറി. പദ്ധതി വൈകാതെ പൂര്‍ത്തീകരിക്കാന്‍ കഴിയണം. മീനയും സുഹൃത്തുക്കളും ഉന്നയിക്കുന്ന ആശങ്കകളും ബദലുകളും വസ്തുതാതപരമായി പരിശോധിക്കാന്‍ കഴിയണം. തിരിച്ചു നല്കാന് കഴിയാത്ത നഷ്ടങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയണം. ഇപ്പാഴത്തെ സാഹചര്യത്തില്‍ സാധ്യമായ പരിഹാരം കാണുന്നതിന് കളക്ടറുടെ യോഗത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കാവും കുളങ്ങളും അടങ്ങിയ ഒരു ആവാസവ്യവസ്ഥയാണ് ശാന്തിവനം. നിരവധി കാട്ടുമരങ്ങള്‍, വിവിധയിനം പ്ലാവുകള്‍, മാവുകള്‍ നാട്ടുമരങ്ങള്‍, നൂറുകണക്കിന് ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെ അപൂര്‍വ്വമായ സസ്യ ജീവജാലങ്ങള്‍ രണ്ടേക്കറില്‍ വ്യാപിച്ച് കിടക്കുന്ന ശാന്തി വനത്തില്‍ കാണാം. പ്രക്യതി സംരക്ഷണം മുന്‍നിര്‍ത്തി തന്നെയാണ് കെഎസ്ഇബി ടവര്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെച്ചത്. കേരളത്തില്‍ നാശം വിതച്ച പ്രളയത്തില്‍ നിന്നുണ്ടായ അനുഭവം മനുഷ്യന് മറന്നിട്ടില്ല. അനുഗ്രഹങ്ങളുടെ വിളനിലമായ കേരളം ഒരു ദുരന്തഭൂമിയായി ഞൊടിയിടയില്‍ പരിണമിച്ചതിന്റെ പരിഭ്രാന്തി ഇനിയും വിട്ടകന്നിട്ടില്ല. ദുരന്ത ബാധിത പ്രദേശങ്ങളില്‍ കഴിച്ച് കൂട്ടിയ ദിനങ്ങള്‍ ജീവിത്തിലെ ഏറ്റവും വലിയ തിരിച്ചറിവിന്റെ നിമിഷങ്ങള്‍ ആയിരുന്നു.
Discussion about this post