കൊച്ചി: സൂപ്പര്‍താര പദവികളെ ചോദ്യം ചെയ്ത് മലയാള സിനിമാ ലോകത്ത് സ്വന്തമായി ഇരിപ്പിടമുണ്ടാക്കിയ താരം പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ചും താരത്തിനെ ബാന്‍ ചെയ്യണമെന്ന് രസകരമായി ആവശ്യപ്പെട്ടും യുവാവിന്റെ വൈറല്‍ കുറിപ്പ്. ‘കല്യാണം വരെ’ നടിമാരെ അഭിനയിക്കാന്‍ അനുവദിക്കുന്ന ഒരു പുരോഗമന ചിന്താഗതിയാണു ഞങ്ങളുടേതെന്ന് പറയുന്ന കുറിപ്പില്‍ മുപ്പത് വയസായിട്ടും വിവാഹം കഴിക്കാത്ത പാര്‍വതിയെ ഇനിയും വളരാന്‍ അനുവദിച്ചുകൂടായെന്നും വിശദീകരിക്കുന്നു.
പലതരത്തിലുള്ള സോഷ്യല്‍ ആക്രമണങ്ങളേയും തിരിച്ചടികളേയും നേരിട്ട് ഒരു കുലുക്കവുമില്ലാതെ പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പാര്‍വതിയെ വിമര്‍ശനത്തിന്റെ മാതൃകയില്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഡോക്ടര്‍ കൂടിയായ നെല്‍സണ്‍ ജോസഫ്. പാര്‍വതി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച മനു അശോകന് സംവിധാനം ചെയ്ത ഉയരെ സിനിമ വിജയകരമായി തീയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സാഹചര്യത്തിലാണ് നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്.
നെല്‍സണ്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഈ പാര്‍വതിയെ (Parvathy Thiruvothu) ബാന്‍ ചെയ്യണം
സത്യത്തില്‍ പാര്‍വതിയെ ഒക്കെ ബാന്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്? ഇന്നും ഇന്നലേമൊന്നും തുടങ്ങിയതല്ല. . .പണ്ട് 2006ല്‍ നോട്ട്ബുക്കില്‍ അഭിനയിക്കുമ്പൊ പതിനെട്ട് വയസാണത്രേ. അപ്പന്റെയും അമ്മയുടെയും കയ്യീന്ന് കാശും വാങ്ങിച്ചോണ്ട് ഒരു ശരാശരി ആണ്‍കുട്ടിയായ ഞാന്‍ പോയി സിനിമ കാണുമ്പൊ എന്നേക്കാളും പ്രായം കുറഞ്ഞ പാര്‍വതി സ്വന്തമായിട്ട് കാശുണ്ടാക്കുന്നു. എന്തൊരഹമ്മതിയാണിത്? പെണ്ണ് ആണിനെക്കാള്‍ പുറകിലാണെന്ന് വിശ്വസിക്കുന്ന ആണുങ്ങള്‍ക്കുണ്ടാവുന്ന ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സിന് ആരു സമാധാനം പറയും? പിന്നിങ്ങോട്ട് തമിഴ്, മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. അത് ഞങ്ങള്‍ സഹിക്കും. . . ‘ കല്യാണം വരെ ‘ നടിമാരെ അഭിനയിക്കാന്‍ അനുവദിക്കുന്ന ഒരു പുരോഗമന ചിന്താഗതിയാണു ഞങ്ങളുടേത്. പിന്നെ അവാര്‍ഡുകള്‍. ഇന്റര്‍ന്നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ദേശീയ തലത്തിലുമൊക്കെ ഒരുപാട് അവാര്‍ഡ് വാങ്ങിച്ച പെണ്ണുങ്ങളെ അഭിനന്ദിക്കാനുള്ള മഹാമനസ്കതയും ഞങ്ങള്‍ക്കുണ്ട്. പക്ഷേ എത്ര വല്യ നടനായാലും നടിയായാലും വിനയ കുനയത പ്രകടിപ്പിച്ചില്ലെങ്കില്‍ ഞങ്ങ സഹിക്കൂല. പ്രത്യേകിച്ച് പെണ്ണ്. . .സ്വന്തം അഭിപ്രായം പറയ്യേ, എന്താ കഥ വീടിന്റെ ഉമ്മറത്ത് പെണ്ണുങ്ങളു വന്ന് നിന്ന് അഭിപ്രായം പറയാറില്യാന്ന് അറിഞ്ഞൂടേ കുട്ട്യേ? അതിനു വിരുദ്ധമായിട്ട് പ്രവര്‍ത്തിച്ചാ ഞങ്ങള്‍ പൊങ്കാലയിടും. . .കലത്തില്‍ പായസമുണ്ടാക്കുമെന്നല്ല, വീട്ടുകാരെടെ പൈസകൊണ്ട് ചാര്‍ജ് ചെയ്ത നെറ്റ് വച്ച് നല്ല പുളിച്ച തെറിവിളിക്കും. . .വിളിച്ചിട്ട് മാപ്പ് പറഞ്ഞില്ലേല്‍ പിന്നേം വിളിക്കും. . .പൊറകേ നടന്ന് വിളിക്കും. കരയിക്കും. ഇപ്പഴും വിളിക്കുന്നൊണ്ട്. . .പക്ഷേ ഇതെന്താ സംഭവം? കരയുന്നില്ലാന്ന് മാത്രമല്ല, സ്വന്തം ഫീല്‍ഡില്‍ കഴിവ് തെളിയിച്ചോണ്ടിരിക്കുന്നു. . .കയ്യടി വാങ്ങിക്കുന്നു. മുപ്പതു വയസായിട്ടും കെട്ടുന്നില്ല. ജാതിവാല് വേണ്ടെന്ന് വയ്ക്കുന്നു. സ്വന്തം അഭിപ്രായം പറയുന്നു. പുസ്തകം വായിക്കുന്നു. ഇനിയും സഹിക്കാന്‍ പറ്റില്ല. ഇവരെ ഇനിയും വളരാനനുവദിച്ചൂടാ. ബാന്‍ ചെയ്തേ പറ്റൂ.
Discussion about this post