കൊല്‍ക്കത്ത; നാല്പത് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ ബിജെപിയില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊല്‍ക്കത്തയിലേ സേരാംപൂരില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു മോഡിയുടെ പ്രസ്താവന.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പേര് എടുത്ത് പറഞ്ഞായിരുന്നു മോഡിയുടെ പരാമര്‍ശം. ‘ദീദീ, മെയ് 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബംഗാളില്‍ എല്ലായിടത്തും താമരവിരിയും, നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടും, ഇന്ന് 40 എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടു’- എന്നായിരുന്നു മോഡി പറഞ്ഞത്.
അതെസമയം, മോഡിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡേറിക് ഒബ്രിയാന് രംഗത്ത് വന്നു. എക്സപയറി ബാബുവിന്റെ കൂടെ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പോലും വരില്ലെന്നായിരുന്നു ഒബ്രിയാന്റെ വിമര്‍ശനം. മോഡിക്കെതിരെ ഇലക്ഷന് കമ്മീഷന് പരാതി നല്‍കുമെന്നും ഒബ്രിയാന് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം.
Discussion about this post