തിരുവനന്തപുരം: കേരള സൈബര്‍ വാരിയേഴ്സ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൂന്ന് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു. തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന് മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്, ബാലാവകാശ കമ്മീഷന്, സംസ്ഥാന നിയമ വകുപ്പ് എന്നിവയുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്തത്.
തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന് മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നും കുട്ടിക്ക് നീതി വേണമെന്നും അമ്മയെ അറസ്റ്റ് ചെയ്യുന്നത് വരെ തുടര്‍ന്നും ഹാക്ക് ചെയ്യപ്പെടുമെന്നും കേരള സൈബര്‍ വാരിയേഴ്സ് പറയുന്നു.
അതെസമയം വെബ്സൈറ്റ് ഹാക്ക് ചെയ്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ തകരാര്‍ പരിഹരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന് അധികൃതര്‍ അറിയിച്ചു.
Discussion about this post