കൊച്ചി: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പലവിധ തിരക്കിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. എന്നാല്‍ എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനമാകട്ടെ അല്പം റിലാക്സേഷനിലാണ്. കാര്യം വേറൊന്നുമല്ല, കുടുംബസമേതം മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ കണ്ടാണ് കണ്ണന്താനം തെരഞ്ഞെടുപ്പിന്റെ ടെന്‍ഷനൊന്ന് കുറച്ചത്.
ജീവിതത്തില്‍ ഇതൊക്കയാണ് സന്തോഷമെന്നും, താന്‍ മോഹന്‍ലാലിന്റെ ആരാധകനാണെന്നും കണ്ണന്താനം പറഞ്ഞു. മമ്മൂട്ടിയോടെ വ്യക്തിപരമായ വിരോധമൊന്നുമില്ലെന്നും മധുരരാജയും കാണുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരെന്ന മമ്മൂട്ടിയുടെ പരാമര്‍ശം അപക്വമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കണ്ണന്താനം പറഞ്ഞിരുന്നു. മമ്മൂട്ടിയെ പോലുള്ള ഒരു നടന് അത് പറയാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ക്കെതിരെ കണ്ണന്താനം പ്രതികരിച്ചത് വലിയ വാര്‍ത്തയായിരുന്നു.
Discussion about this post