ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റ്സിനെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ലൈംഗിക പീഡന ആരോപണത്തില്‍ ആരോപണവിധേയന് തന്നെ പരാതി പരിഗണിച്ചത് തെറ്റായ നടപടിയാണെന്നും ഫുള്‍കോര്‍ട്ട് ആണ് പരാതി പരിഗണിക്കേണ്ടിയിരുന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ജനങ്ങള്‍ക്ക് കോടതിയുടെ മേലുള്ള വിശ്വാസം തകര്‍ക്കുന്ന വിധത്തില്‍ ജഡ്ജിമാര്‍ പ്രവര്‍ത്തിക്കരുതെന്നും കെമാല്‍ പാഷ പറഞ്ഞു.
അതേസമയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ തുടര്‍ നടപടി സ്വീകരിച്ചു. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. റിട്ട.ജസ്റ്റിസ് എകെ പട്നായിക്കിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ഡല്‍ഹി പോലീസ് സംയുക്ത അന്വേഷണസംഘം കേസ് അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ പേരുകള്‍ പറയാന്‍ ആരോപണം ഉന്നയിച്ച അഭിഭാഷകര്‍ മടിച്ചിരുന്നു. കോര്‍പ്പറേറ്റ് ലോകത്തെ വമ്പന്‍ ഉള്‍പ്പെട്ട വന്‍സംഘമാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക പീഡന ആരോപണത്തിന് പിന്നിലെന്ന് ആരോപിച്ച അഭിഭാഷകന് പേരുകള്‍ വെളിപ്പെടുത്തിയില്ല. ഇതിനെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ എതിര്‍ത്തു. അതേസമയം അന്വേഷണത്തിന് വിരമിച്ച ജഡ്ജിമാരുടെ ആറംഗ പ്രത്യേക സമിതി രൂപീകരിക്കണമെന്നും തന്റെ പരാതി കൈകാര്യം ചെയ്യുന്ന
കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് പരാതിക്കാരി അറിയിച്ചു.
Discussion about this post