ന്യൂഡല്‍ഹി: നരേന്ദ്ര മോഡി അധികാരം നിലനിര്‍ത്തിയാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്ക് മാത്രമാണെന്ന വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കെജരിവാള്‍ രാഹുല്‍ ഗാന്ധിക്ക് നേരെ വിമര്‍ശനം തൊടുത്തത്.
ട്വിറ്ററില്‍ മാത്രമാണ് സഖ്യമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കണമെന്നും കെജരിവാള്‍ പരിഹസിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്നും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണ്. രാജ്യ താല്പര്യത്തിനാണ് മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
മോഡിയെയും അമിത്ഷായെയും അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കെജരിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എഎപി ശ്രമിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സഖ്യ സാധ്യതകള്‍ ഇല്ലാതാക്കി. ഡല്‍ഹിയില്‍ മൂന്ന് സീറ്റ് നല്‍കാമെന്നായിരുന്നു എഎപി നല്കിയ വാഗ്ദാനം.
Discussion about this post