ചന്ദോലി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോഡി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്നാണ് ആഗ്രഹമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്ന് ഘട്ടങ്ങള്‍ അവസാനിച്ച് കഴിയുമ്പോള്‍ ജനങ്ങളെല്ലാം ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത് മോഡി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്നാണ്. ബുധനാഴ്ച യുപിയിലെ ചന്ദോലിയില്‍ നടന്ന റാലിക്കിടെയാണ് യോഗി ഇക്കാര്യം കൂട്ടിച്ചേര്‍ത്തത്.
ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്നതാകണം നമ്മുടെ മാതൃകാവചനം. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ മോഡി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സാക്ഷാത്കരിക്കുമെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു.
80 ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍ പ്രദേശില്‍ ഇതുവരെ 26 ലോക്സഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏഴു ഘട്ടങ്ങളായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. മേയ് 23നാണ് വോട്ടെണ്ണല്‍.
Discussion about this post