തൃശ്ശൂര്‍: പതിനേഴാമത് ലോക്സഭയിലേക്ക് കേരളം വിധിയെഴുതി കഴിഞ്ഞപ്പോള്‍
77.67 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ വിധിയെഴുതിപ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന വോട്ടിംഗ് ശതമാനം മുന്നണികള്‍ക്കെല്ലാം പ്രതീക്ഷയാണ് നല്‍കുന്നത്.
കേരളം ആര്‍ക്കൊപ്പം നില്‍ക്കും, അവസാന നിമിഷത്തിലെ പോളിംഗ് കണക്കുകള്‍ അനുസരിച്ച് വിവരമിങ്ങനെ:
കേരളത്തിലെ തെക്കെ അറ്റത്തെ മണ്ഡലമായ തിരുവനന്തപുരത്ത് ശശിതരൂരിന് നേരിയ മുന്‍തൂക്കം കിട്ടുമെന്നാണ് വിവരം.
പാറശാല, കഴക്കൂട്ടം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കും. തുരുവനന്തപുരം കോവളം മണ്ഡലങ്ങളില്‍ യുഡിഎഫിന് മുന്‍തൂക്കം കിട്ടും. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ്, യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
നേമത്ത് ബിജെപിയ്ക്ക് മുന്‍തൂക്കം കിട്ടുമെങ്കിലും കഴിഞ്ഞ തവണ ഒ രാജഗോപാലിന് കിട്ടിയ അത്രയും ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ല. അവിടത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും സാധ്യത. വട്ടിയൂര്‍ക്കാവില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം കിട്ടുമെന്നാണ് ഒടുവിലത്തെ വിവരം. തലസ്ഥാനത്ത് എല്‍ഡിഎഫ് – യുഡിഎഫ് ശക്തമായ പോരാട്ടം തന്നെയായിരിക്കും. ബിജെപി മൂന്നാം സ്ഥാനത്തായിരിക്കും.
ശശി തരൂരിന് നേരിയ മുന്‍ തൂക്കമുണ്ടെങ്കിലും സി ദിവാകരന്‍ മുന്നിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുക.
ആറ്റിങ്ങലില്‍ എല്‍ഡിഎഫ് മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്. എ സമ്പത്ത് ഒന്നാമതെത്തുമെന്നാണ് വോട്ടിങിന് ശേഷം കിട്ടുന്ന ചിത്രം. ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ യുഡിഎഫിലെ വോട്ടുകള്‍ കൊണ്ടുവരും. അത് എല്‍ഡിഎഫിന് നേട്ടമുണ്ടാക്കും.
അതേസമയം, സമ്പത്തിന്റെ വ്യക്തിപ്രഭാവവും എല്‍ഡിഎഫിന്റെ സ്വാധീനവും വച്ചുനോക്കുമ്പോള്‍ സമ്പത്ത് തന്നെ ഒന്നാമതെത്തുക.
കൊല്ലത്ത് വന്‍ അട്ടിമറി നടക്കാനുള്ള സാധ്യതയാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍ ബാലഗോപാലിന് നേരിയ മുന്‍തൂക്കം കിട്ടും. വോട്ടിംഗിന് ശേഷം യുഡിഎഫിന്റെ എന്‍കെ പ്രേമചന്ദ്രന്റെ പ്രതികരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അത്ര ശുഭകരമല്ല. വോട്ടിംഗിന് ശേഷം മണ്ഡലങ്ങളിലെ ഒടുവിലത്തെ വിവരമനുസരിച്ച് ബാലഗോപാലിന് തന്നെയാണ് ജയ സാധ്യത.
മാവേലിക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നിലെത്തും. കൊടിക്കുന്നിലിന്റെ വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പിടിയ്ക്കും. അത് എല്‍ഡിഎഫിന് ഗുണം ചെയ്യും.
എല്‍ഡിഎഫിന് പ്രചരണസമയത്തുതന്നെ നേരിയ മുന്‍തൂക്കമുണ്ടായിരുന്നു. അത് വോട്ടിംഗിലും പ്രതിഫലിച്ചിട്ടുണ്ടെന്നാണ് അവസാന നിമിഷത്തിലെ കണക്കുള്‍ സൂചിപ്പിക്കുന്നത്.
ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫിന് നല്ല ഭൂരിപക്ഷം കിട്ടും. ആരിഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ മുതലെ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ തവണ എന്‍ഡിഎയുടെ വോട്ടുകളും വേണുഗോപാലിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് ഷാനി മോള്‍ക്ക് കിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി കെഎസ് രാധാകൃഷണന്‍ നല്ല രീതിയില്‍ വോട്ടുപിടിയ്ക്കും. കഴിഞ്ഞ തവണ അതെല്ലാം യുഡിഎഫിന് ലഭിച്ചതായിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് ആരിഫിന് നല്ല ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
പത്തനംതിട്ടയില്‍ ശക്തമായ ത്രികോണ മത്സരം തന്നെയാണ്. ശബരിമല ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധനേടിയ മണ്ഡലം കൂടിയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ നല്ല രീതിയില്‍ വോട്ടുപിടിയ്ക്കുമെങ്കിലും എല്‍ഡിഎഫിന്റെ വീണാ ജോര്‍ജ്ജിന് അനുകൂലമാണ് അവസാന കണക്കുകള്‍. പൂഞ്ഞാര്‍, റാന്നി മേഖലകളില്‍ വീണാ ജോര്‍ജ്ജിന് അനുകൂലമാണ് വോട്ടിംഗ്. കൂടാതെ ഓര്‍ത്തഡോക്‌സ് സഭയുടെയും യാക്കോബായ സഭയുടെയും പിന്തുണ എല്‍ഡിഎഫിന് ലഭിച്ച വലിയ ഗുണകരമാണ്. ഈ ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ അവസാന കണക്കുകള്‍ പ്രകാരം മൂന്നേമുക്കാല്‍ ലക്ഷത്തോളം വോട്ട് വീണാ ജോര്‍ജ്ജിന് ലഭിയ്ക്കും.
സുരേന്ദ്രന്‍ മൂന്ന് ലക്ഷത്തോളം വോട്ടുപിടിയ്ക്കും. പക്ഷേ അത് യുഡിഎഫിന്റെ ആന്റോ ആന്റണിയുടെ വോട്ടില്‍ വന്‍ ചോര്‍ച്ചയുണ്ടാക്കും. എങ്കിലും നല്ല മാര്‍ജ്ജിനില്‍ തന്നെ വീണാ ജോര്‍ജ്ജ് മുന്നിലെത്തും.
കോട്ടയം മണ്ഡലത്തില്‍ ആദ്യമേ യുഡിഎഫിന് മേല്‍ക്കൈയുള്ളതാണ്. വോട്ടിംഗിന് ശേഷവും യുഡിഎഫിനാണ് മുന്‍തൂക്കം. പക്ഷേ എടുത്തുപറയേണ്ട കാര്യം,
മാണിയോടുള്ള സഹതാപവോട്ടും ചേര്‍ത്ത് മികച്ച ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മണ്ഡലത്തില്‍ ചിലഅടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വോട്ടിംഗിന് ശേഷമുള്ള വിവരം. യുഡിഎഫിന്റെ വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി പിസി തോമസിന് പോകും. മാണി കോണ്‍ഗ്രസില്‍ നിന്നുതന്നെ പിസി തോമസിന് അനുകൂലമായി വോട്ടു മറിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഫലം ഏതുരീതിയിലാകുമെന്നത് അനിശ്ചിതത്വത്തിലാണ്. എങ്കിലും പ്രാഥമിക കണക്കനുസരിച്ച് യുഡിഎഫിന് അനുകൂലം തന്നെയാണ്.
ഇടുക്കിയില്‍ എല്‍ഡിഎഫ് യുഡിഎഫ് ശക്തമായ പോരാട്ടം തന്നെയാണ് നടന്നിട്ടുള്ളത്. എങ്കിലും ഡീന്‍ കുര്യാക്കോസിന് അനുകൂലമെന്നാണ് വോട്ടിംഗിന് ശേഷമുള്ള കണക്ക്.
എറണാകുളത്ത് ഹൈബി ഈഡനും പി രാജീവും തമ്മില്‍ വളരെ ശക്തമായ പോരാട്ടം തന്നെയായിരുന്നു വോട്ടിങ്കിലും അത് പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ വോട്ടിംഗിനു ശേഷം ഹൈബിയ്ക്കാണ് മുന്‍ തൂക്കം. ഇവിടെ ക്രിസ്ത്യന്‍ സഭകളുടെ പിന്തുണയും ഹൈബിയ്ക്കുണ്ടായിരുന്നതും വോട്ടായി മാറി.
ചാലക്കുടിയില്‍ ബെന്നി ബഹന്നാന്നും ഇന്നസെന്റും തമ്മില്‍ വളരെ ശക്തമായ പോരാട്ടം തന്നെയായിരുന്നു. ഇതില്‍ യാക്കോബായ സഭയുടെ പിന്തുണ ഇന്നസെന്റിനുണ്ടായിരുന്നെങ്കിലും ആ വോട്ടുകളില്‍ വിള്ളലുണ്ടായിട്ടുണ്ടെന്ന് വോട്ടിംഗിനു ശേഷമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. യാക്കോബായ സഭ അംഗമായ ബെന്നി ബഹന്നാന് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
എന്നാല്‍ കിഴക്കമ്പലത്തെ ട്വന്റി ട്വിന്റി ഉള്‍പ്പെടെയുള്ളവ ബെന്നിബഹന്നാന് എതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും ചെറിയ മുന്‍ തൂക്കം ഇന്നസെന്റിനുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
തൃശ്ശൂരും ശക്തമായ ത്രികോണ മത്സരം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണെന്നാണ് വോട്ടിംഗിനു ശേഷം പറയാനാകുന്നത്. തൃശ്ശൂരില്‍ യുഡിഎഫിന്റെ പ്രതാപനാണ് മുന്നിട്ടുനില്‍ക്കുന്നതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പക്ഷേ എല്‍ഡിഎഫിന്റെ രാജാജി മാത്യുവിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. എന്‍ഡിഎയുടെ സുരേഷ് ഗോപി ശക്തമായ പ്രകടനം കാഴ്ച വച്ചതോടെ പ്രതാപന്റെ വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. അത് രാജാജി മാത്യുവിന് ഏറെ അനുകൂലമായി. ഏകദേശം മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ സുരേഷ്‌ഗോപി പിടിച്ചെടുത്താലും അത്ഭുതപ്പെടാനില്ല.
ആലത്തൂരില്‍ എല്‍ഡിഎഫിന്റെ പികെ ബിജു തന്നെയാണ് വോട്ടിംഗിന് ശേഷവും മുന്‍തൂക്കം. ബിജുവിന് എതിരായിട്ടുള്ളത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആയിരത്തോളം വോട്ടുകള്‍ ആലത്തൂരിലുണ്ട്, അത് കൃത്യമായി പോള്‍ ചെയ്തിട്ടുമുണ്ട്.
എന്‍ഡിഎയുടെ ബിഡിജെഎസ് സ്ഥാനാര്‍ഥിയാണുള്ളത്. അതുകൊണ്ട് തന്നെ ബിജെപി വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിട്ടുണ്ട്. എങ്കിലും ചിറ്റൂരിലെ ജനതാദള്‍ വോട്ടുകള്‍ അടക്കമുള്ളവ പരിഗണിച്ച് ബിജുവിന് മുന്‍തൂക്കമുണ്ട്.
പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫിന് വലിയ മുന്‍തൂക്കം തന്നെയാണ്. എംബി രാജേഷിന് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റൊരു സ്ഥാനാര്‍ഥിയ്ക്കും കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലം കൂടിയാവും പാലക്കാട്.
പൊന്നാന്നി വന്‍ അട്ടിമറി സാധ്യതയുള്ള മണ്ഡലമാണ്. ഇവിടെ വോട്ടിംഗിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന് ചെറിയ മുന്‍തൂക്കമാണുള്ളത്.
തൃത്താല, തവനൂര്‍, താനൂര്‍, പൊന്നാന്നി മണ്ഡലങ്ങളില്‍ അന്‍വര്‍ ലീഡ് നേടും. മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫ് നേടുന്ന ലീഡ് ഇതുകൊണ്ട് മറികടക്കാനാവും. അയ്യായിരം മുതല്‍ പതിനായിരം വരെ വോട്ടിന് അന്‍വര്‍ മുന്നിലെത്തും.
ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വന്നിട്ടുണ്ടെങ്കിലും അന്‍വറിന് അനുകൂലമാക്കാനായിട്ടുണ്ട്.
കൂടാതെ അന്‍വറിനുള്ള അപരന്മാരും പ്രധാന പ്രശ്‌നമാണ്. പേരിനോടും ചിഹ്നത്തിനോടും സാമ്യമുള്ള അപരന്മാര്‍ പിടിക്കുന്ന വോട്ടിനെയും അനുസരിച്ചിരിക്കും അന്‍വറിന്റെ വിജയം.
മലപ്പുറത്ത് വലിയ അത്ഭുതമൊന്നും പ്രതീക്ഷിക്കാനില്ല. എല്‍ഡിഎഫിന്റെ വിപി സാനു വലിയ പോരാട്ടം കാഴ്ചവച്ചിരുന്നു. സ്ത്രീകളിലും യുവവോട്ടര്‍മാരിലും സാനുവിന് സ്വാധീനിക്കാനായിട്ടുണ്ട്. പക്ഷേ ലീഗിന്റെ രാഷ്ട്രീയത്തെ സ്വാധീനിക്കാനായിട്ടില്ല. കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും വിജയിക്കുക.
വയനാട് യുഡിഎഫിന് വെല്ലുവിളിയുയര്‍ത്താന്‍ ഒരുഘടകത്തിനുമായിട്ടില്ല.
രാഹുല്‍ഗാന്ധി വലിയ ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കും.
കോഴിക്കോട് എല്‍ഡിഎഫിന്റെ പ്രദീപ് കുമാറിന് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് വോട്ടിംഗിന് ശേഷമുള്ള വിവരം.
ന്യൂനപക്ഷ വോട്ടുകളെ അനുകൂലമാക്കാന്‍ എല്‍ഡിഎഫിനായില്ല എന്നത് പ്രധാനഘടകമാണ്. ജനതാദള്‍ വോട്ടുകള്‍ കൃത്യമായി പ്രദീപിന് കിട്ടിയിട്ടുണ്ടെന്നതും അനുകൂലഘടകമാണ്.
വടകര മണ്ഡലത്തില്‍ പി ജയരാജന് മുന്‍തൂക്കമുണ്ട്.
തലശ്ശേരി കൂത്ത്പറമ്പ് എന്നിവിടങ്ങളില്‍ ജയരാജന് വലിയ ലീഡ് കിട്ടും. എല്‍ഡിഎന്റെ രാഷ്ട്രീയ സ്വാധീനവും ജയരാജന്റെ വ്യക്തിപ്രഭാവവും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. മാത്രമല്ല ലോക്ദള്‍ ജനതാദള്‍ എല്‍ഡിഎഫിലേക്ക് വന്നതും വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടുണ്ട്.
കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈയ്യുണ്ടാകുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. യുഡിഎഫ് കെ സുധാകരന്‍ നല്ല പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ അവസാന നിമിഷത്തിലെ ചില സുധാകനെതിരെയുള്ള ആരോപണങ്ങളും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളും ബിജെപി ബന്ധമാരോപണവും എല്ലാം വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതുകൊണ്ട് എല്‍എഫിന് നേരിയ മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുളളത് വോട്ടിന് ശേഷവും നിലനിര്‍ത്താനായിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകളിലെ ദ്രുവീകരണം യുഡിഎഫിന് അനുകൂലമാക്കാനായിട്ടില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വവും മകന് ബിജെപിയുമായുള്ള ബന്ധവും വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടുണ്ട്.
വോട്ടിംഗിന് ശേഷമുള്ള അവസാനനിമിഷത്തെ കണക്കുകള്‍ പുറത്തുവരുമ്പോഴും എത്തിച്ചേരാനാകുന്ന പ്രധാനനിഗമനം ബിജെപി ഒരു മണ്ഡലത്തിലും അക്കൗണ്ട് തുറക്കില്ല എന്നതുതന്നെയാണ്. സീറ്റുകളുടെ 20 ശതമാനം വോട്ടെന്ന വിഹിതത്തിലേക്ക് ബിജെപി എത്തുമെങ്കിലും അക്കൗണ്ട് തുറക്കാനാവില്ല. സീറ്റുകളുടെ എണ്ണവും ശക്തമായ മത്സരമുണ്ടായ മണ്ഡലങ്ങള്‍ എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ എല്‍ഡിഎഫ് 10 – 14 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. ആറ് സീറ്റുകളില്‍ യുഡിഎഫിന് കൃത്യമായ മേല്‍ക്കൈയുണ്ടെന്നതുമാണ് വോട്ടെടുപ്പിന് ശേഷമുള്ള വിവരം.
Discussion about this post