ന്യൂഡല്‍ഹി: താന്‍ വിദേശയാത്രകള്‍ നടത്തിയതുകൊണ്ട് ഇന്ത്യയുടെ പ്രാധാന്യം വര്‍ദ്ധിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയെ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയ്ക്കൊപ്പം നില്ക്കുന്നു. വിദേശയാത്രകളുടെ പേരിലുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മോഡി. പശ്ചിമബംഗാളില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തിയ ശേഷം നടത്തിയ വിദേശയാത്രകളുടെ പേരിലുള്ള ആരോപണങ്ങള്‍ക്കെതിരെ മോഡി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ചായക്കടക്കാരന് വിദേശയാത്ര പോകാനാണ് താത്പര്യമെന്ന് നേരത്തെ മമത ബാനര്‍ജി വിമര്‍ശിച്ചിരുന്നു.
രാജ്യത്ത് 20-25 സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് പോലും പ്രധാനമന്ത്രിയാകണമെന്ന മോഹമാണെന്ന് മോഡി വിമര്‍ശിച്ചു. ആദ്യ മൂന്ന് ഘട്ട പോളിംഗ് പൂര്‍ത്തിയായപ്പോള്‍ വെസ്റ്റ് ബംഗാളില്‍ മമതയുടെ രാഷ്ട്രീയം അവസാനിക്കുകയാണെന്ന് മോഡി പറഞ്ഞു.
Discussion about this post