കൊല്‍ക്കത്ത: പതിനെഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളില്‍ വന്‍സംഘര്‍ഷം. പശ്ചിമ ബംഗാളിലെ ബലിഗ്രാമിലെ പോളിങ് ബൂത്തില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. വോട്ട് ചെയ്യാനായി എത്തിയ ആളാണ് കൊല്ലപ്പെട്ടത്.
കൂടാതെ മൂര്‍ഷിദാബാദില്‍ പോളിങിനിടെ ബോംബ് ഏറ് ഉണ്ടായി. രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മജിസ്ട്രേറ്റ് അറിയിച്ചു.
പതിനെഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പാണ് രാജ്യത്ത് പുരോഗമിക്കുന്നത്. കേരളമടക്കം 13 സംസ്ഥാനങ്ങളിലായി 116 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.
Discussion about this post