തിരുവനന്തപുരം: സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാന്‍ എല്ലാ ആര്‍ടിഒ ഓഫീസുകള്‍ക്കും ഗതാഗത കമ്മീഷണറുടെ ഉത്തരവ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനാണ് നിര്‍ദേശം.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തലവനായി മൂന്നംഗ സ്ക്വാഡ് രൂപീകരിക്കണം. മിന്നല്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശം. ജോയിന്റ് ആര്‍ടിഒയ്ക്കാണ് സ്ക്വാഡുകളുടെ മേല്‍നോട്ട ചുമതല. എല്ലാ ബസുകളുടേയും മുന്‍ കേസുകള്‍ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റ് എന്തെങ്കിലും ബസിലുണ്ടോയെന്നും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസം കല്ലട ബസിലെ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനമേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗത വകുപ്പിന്റെ നടപടി. സംഭവത്തിന് പിന്നാലെ നിരവധി പേര് ബസിലുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. കല്ലട ബസിനെതിരെ സ്ത്രീകളും യുവാക്കളുമടക്കം നിരവധി പേരാണ് ആരോപണങ്ങളുമായി രംഗത്ത് വന്നത്.
സുരേഷ് കല്ലട ട്രാവല്‍സിന്റെ ഓഫീസ് റെയ്ഡ് ചെയ്തതടക്കമുള്ള നടപടികളും പോലീസ് സ്വീകരിച്ചു. അതിക്രമം നടത്തിയ ബസ് ജീവനക്കാരെയും മാനേജരെയും അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post