റാന്നി: റാന്നിയില്‍ തിരയിളക്കത്തോടെ വെള്ളം തീരെയില്ലാത്ത കിണറ്റില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജലനിരപ്പുയര്‍ന്നു. റാന്നി ആനപ്പാറമല സൗപര്‍ണികയില്‍ രാജപ്പന്‍പിള്ളയുടെ കിണറ്റിലാണ് ഈ പ്രതിഭാസം. 3 ദിവസം വീട്ടില്‍ ആളുകളുണ്ടായിരുന്നില്ല. വെള്ളിയാഴ്ചയാണ് വീട്ടുകാര്‍ മടങ്ങിയെത്തിയത്.
മഴ കഴിഞ്ഞു കിണറ്റില്‍ നോക്കിയപ്പോഴാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത് കണ്ടത്. ഏകദേശം ആറടിയോളമാണ് കിണറ്റില്‍ വെള്ളം ഉയര്‍ന്നത്. കുമിളകള്‍ രൂപപ്പെടുന്നുമുണ്ട്. 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വെള്ളം വറ്റിയ നിലയിലായിരുന്നു. മഴ കഴിഞ്ഞപ്പോള്‍ ജലനിരപ്പുയരുകയാണ്. ഇപ്പോഴും വെള്ളത്തിന്റെ അളവ് വര്‍ധിക്കുന്നുണ്ട്. ഒട്ടേറെ പേരാണ് ഈ കൗതുകം കാണാനെത്തിയത്.
Discussion about this post