തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. ആദ്യ മൂന്ന് മണിക്കൂറില്‍ തന്നെ സംസ്ഥാനത്തെ മൊത്തം പോളിങ് ശതമാനം ഇരുപതിനോട് അടുക്കുകയാണ്. ശക്തമായ മത്സരവും പ്രചാരണവും നടന്ന പത്തനംതിട്ട, വയനാട്, കൊല്ലം, തൃശ്ശൂര്‍, ചാലക്കുടി, കണ്ണൂര്‍, കോട്ടയം, പാലക്കാട്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെല്ലാം മികച്ച പോളിങാണ് രേഖപ്പെടുത്തിയത്.
സാധാരണ മന്ദഗതിയില്‍ പോളിങ് രേഖപ്പെടുത്താറുള്ള വയനാട്ടിലും പത്തനംതിട്ടയിലും ഇന്ന് ആദ്യമണിക്കൂര്‍ മുതല്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. എല്ലാ പോളിങ് ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്.
വയനാട് മണ്ഡലത്തില്‍ പത്തരയോട് കൂടി 21.37 ശതമാനം പോളിങ് രേഖപ്പെടുത്തി. ബത്തേരിയില്‍ 21.23 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറനാട് -15.02,നിലമ്പൂര്‍ -17.23,വണ്ടൂര്‍-14.24 എന്നിങ്ങനെയാണ് പത്ത് മണിക്കുള്ള വോട്ട് നില.
പത്തനംതിട്ടയില്‍ പത്തരയോടെ പോളിങ് ഇരുപത് ശതമാനം കടന്നു. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തിട്ടുള്ളത്. രാവിലെ പത്തരയ്ക്ക് പത്തനംതിട്ടയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ കാഞ്ഞിരപ്പള്ളി – 23.02 %, പൂഞ്ഞാര്‍ – 2 1.68%, തിരുവല്ല – 17.95 %,റാന്നി- 20 .35%,ആറന്മുള- 19.68 %,കോന്നി – 20.47%, അടൂര്‍-19.63%.
ഇടുക്കി ലോക്സഭാ മണ്ഡലം രാവിലെ 10.40 – പോളിങ് – 20.86%. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പോളിങ് ശതമാനം ദേവികുളം-19.06,
ഇടുക്കി -20.24, ഉടുമ്പന്‍ചോല -23.22,പീരുമേട് -22.09,തൊടുപുഴ-21.33,മൂവാറ്റുപുഴ -18.62,കോതമംഗലം -21.9
കോട്ടയം രാവിലെ പത്തരയ്ക്ക് 21.17 ശതമാനം പോളിങ്. പിറവം-18.79,പാലാ-20.46,കടുത്തുരുത്തി-20.6,വൈക്കം-22.5,ഏറ്റുമാനൂര്‍-21.1,, കോട്ടയം-22.74,പുതുപ്പള്ളി-22.71
കണ്ണൂര്‍ രാവിലെ പത്തരയ്ക്ക് 21.71 . തളിപ്പറമ്പ് – 22.77, ഇരിക്കൂര്‍ – 22.01, അഴീക്കോട്-22.17,കണ്ണൂര്‍-21.05,ധര്‍മ്മടം-21.19,മട്ടന്നൂര്‍-21.80, പേരാവൂര്‍-20.92.
കാസറഗോഡ് പാര്‍ലമെന്റ് മണ്ഡലം-ആകെ – 17.75. മഞ്ചേശ്വരം 15.77,കാസറഗോഡ് 16.81,ഉദുമ 15.99,കാഞ്ഞങ്ങാട് 16.95,തൃക്കരിപ്പൂര്‍ 16.9, പയ്യന്നൂര്‍ 22.69,കല്യാശേരി 20.18
Discussion about this post