ടോക്യോ: രാജ്യത്തിന്റെ ഭാഗമായ ഒരു ദ്വീപ് തന്നെ നഷ്ടപ്പെട്ട വിഷമത്തിലാണ് ജപ്പാന്‍. വടക്കന്‍ ജപ്പാനിലെ ഒരു കുഞ്ഞു ദ്വീപാണ് കാണാതെ പോയിരിക്കുന്നത്. തങ്ങളുടെ ജല അതിര്‍ത്തികള്‍ ചുരുങ്ങുന്നത് തിരിച്ചറിഞ്ഞ് ദ്വീപ് ഇല്ലാതായതിനെ കുറിച്ച് സര്‍വേ നടത്താനൊരുങ്ങുകയാണ് ജപ്പാന്.
എസംബെ ഹനാകിത കൊജിമ എന്നറിയപ്പെടുന്ന ദ്വീപാണ് ഇപ്പോള്‍ അപ്രത്യക്ഷമായത്. സമുദ്രം ഈ ദ്വീപിനെ അപ്പാടെ മുക്കിക്കളഞ്ഞു. 1987 ലാണ് ജപ്പാന്‍ തീരദേശ സേന ഈ ദ്വീപില്‍ സര്‍വേ നടത്തുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും. എന്നാല്‍ അവര്‍ക്ക് പോലും ദ്വീപിന്റെ യഥാര്‍ത്ഥ വലുപ്പം എത്രയെന്ന് അറിയില്ല. എന്നാല്‍ സമീപകാലത്ത് ദ്വീപ് 1.4 മീറ്റര്‍ സമുുദ്ര നിരപ്പില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ദ്വീപ് ജപ്പാനിലെ വടക്കന്‍ ഹോക്കിയാഡോ ദ്വീപില്‍ നിന്ന് പോലും ദൃശ്യമായിരുന്നു.
ഇപ്പോള്‍ ഈ ദ്വീപ് അപ്രത്യക്ഷമായി. ഇത്തരം കുഞ്ഞു ദ്വീപുകള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലെടുത്ത് പോകുന്നത് സ്വാഭാവികമാണെന്ന് ജപ്പാന്‍ തീരദേശ സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ദ്വീപ് നഷ്ടമായത് ജപ്പാനിന്റെ സമുദ്ര അതിര്‍ത്തിയെ ചെറിയ രീതിയിലെങ്കിലും ബാധിച്ചേക്കും. രാജ്യത്തിന്റെ പ്രധാന സാമ്പത്തിക മേഖലയായ ഒകിനോടോറി ദ്വീപുകള്‍ പോലുള്ള തങ്ങളുടെ പസഫിക് സമുദ്ര ദ്വീപുകളെ സംരക്ഷിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ജപ്പാന്‍. ഈ പ്രദേശത്തെ ദ്വീപുകളുടെ പരമാധികാരമായി ബന്ധപ്പെട്ട് അയല്‍രാജ്യങ്ങളായ ചൈനയുമായും ദക്ഷിണകൊറിയയുമായും പല തവണ തര്‍ക്കമുണ്ടായിട്ടുണ്ട്.
ഭൂകമ്പങ്ങളും കാലാവസ്ഥാ വ്യതിയാനവും സ്വന്തം ഭൂമി നഷ്ടപ്പെടുന്നതിനൊപ്പം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന അനുഭവവും ജപ്പാനുണ്ട്. 2005ല്‍ 300 മീറ്റര്‍ വരുന്ന ഭൂമിയുടെ തുണ്ട് സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വന്ന് ഹോക്കായിടോ തീരത്തോട് ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.
Discussion about this post