തൃശ്ശൂര്‍: പോളിങ് ബൂത്തിലേയ്ക്ക് കടക്കുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ആവേശം വാരിവിതറിയാണ് പലയിടങ്ങളിലും മുന്നണികള്‍ കലാശക്കൊട്ട് നടത്തിയത്. ചിലയിടങ്ങളില്‍ കൊട്ടിക്കലാശം സംഘര്‍ഷത്തിലേയ്ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍ തൃശ്ശൂരില്‍ ആവേശം കൊടുമ്പിരി കൊണ്ടാണ് അവസാനിപ്പിച്ചത്. തൃശ്ശൂരിലെ കൊട്ടിക്കലാശത്തിനിടയില്‍ താരമായത് മറ്റാരുമല്ല, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാണ്.
ചെണ്ടമേളം മുറുകിയതോടെ നേതാവിന്റെ ആവേശം അതിരു കടക്കുകയായിരുന്നു. ‘ഷിറ്റ്’ ആക്ഷന്‍ എടുത്തും ഡാന്‍സ് കളിച്ചും ആവേശം തുളുമ്പുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ട്രോളുകളും നിറയുന്നുണ്ട്. സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം വാഹനത്തില്‍ ഭാര്യ രാധികയും മകന്‍ ഗോകുലും ഉണ്ടായിരുന്നു.
പ്രചാരണം തീരാന്‍ ഇരുപതു മിനിറ്റു ബാക്കി നില്‍ക്കെയാണ് സുരേഷ് ഗോപി എത്തിയത്. സുരേഷ് ഗോപിക്ക് ആവേശം മുറുകിയതോടെ എല്‍ഡിഎഫും കട്ടയ്ക്ക് നിന്നു. സുരേഷ് ഗോപി ഷിറ്റ് ആക്ഷന്‍ എടുത്തതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും തിരിച്ചടിച്ചു. സംഭവം ഏതായാലും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.
കടപ്പാട്; മാതൃഭൂമി
Discussion about this post