ശ്രീനഗര്‍: അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധ വിമാനത്തെ വെടിവെച്ച് വീഴ്ത്തിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് രാജ്യം വീരചക്ര പുരസ്‌കാരം നല്‍കി ആദരിക്കും. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും പാകിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും മുന്‍നിറുത്തിയാണ് വീരചക്ര പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്.
അതേസമയം സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിറുത്തി അബിനന്ദനെ ശ്രീനനഗറിന് പുറത്തേക്ക് സ്ഥലംമാറ്റി. പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലെ എയര്‍ബേസിലേക്കാണ് അഭിനന്ദനെ സ്ഥലംമാറ്റിയതായി വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചത്. കാശ്മീരിലെ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റമെന്നാണ് വെളിപ്പെടുത്തല്‍.
സുരക്ഷകാരണങ്ങളാല്‍ പുതിയ സ്ഥലത്തെക്കുറിച്ചും വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ശ്രീനഗറിലുള്ള എയര്‍ഫോഴ്‌സ് നമ്പര്‍ 51 സ്‌ക്വാഡ്രനിലാണ് അഭിനന്ദനുള്ളത്. കഴിഞ്ഞ ഫെബ്രുവരി 27 പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ ഫലമായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഭിനന്ദന്‍ മോചിപ്പിക്കപ്പെട്ടു.
Discussion about this post