ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആലപ്പുഴ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഎം ആരിഫിനെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫിന്റെ പരാതി. സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയിരിക്കുന്നത്.
എഎം ആരിഫും ഷാനിമോള്‍ ഉസ്മാനും ഒരേ സമുദായത്തിൽപ്പെട്ടവരായതിനാൽ വര്‍ഗ്ഗീയ പ്രചാരണം ശക്തമാണെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. ആരിഫ് തോറ്റാല്‍ ആലപ്പുഴയ്ക്കും അരൂരിനും അത് ഗുണമാകും എന്ന രീതിയിലും പ്രചാരണം പുരോഗമിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തുന്നു.
ആരിഫിനെ എംഎല്‍എ ആയും ഷാനിമോള്‍ ഉസ്മാനെ എംപിയായും വേണം എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും എല്‍ഡിഎഫിന്റെ പരാതിയിലുണ്ട്. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയം ഉറപ്പിച്ചതിനാലാണ് എല്‍ഡിഎഫിന്റെ ഈ ആരോപണമെന്നാണ് യുഡിഎഫിന്റെ വാദം.
Discussion about this post