തിരുവനന്തപുരം: കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് സന്യാസി മാര്‍ഗദര്‍ശക മണ്ഡലം സംഘടിപ്പിക്കുന്ന നാമജപ പ്രതിഷേധം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കും.
സ്വാമി ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആര്എസ്എസ്സുകാരനാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചിരുന്നത്. ഉത്തരേന്ത്യയിലേത് പോലെ സ്വാമിമാരെ രംഗത്തിറക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്നും കോടിയേരി പറഞ്ഞിരുന്നു, ഈ പ്രസ്താവനയ്ക്കെതിരെയാണ് പ്രതിഷേധം.
Discussion about this post