തിരുവനന്തപുരം: എഎസ്ആര്ഒയിലെ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനെതിരെ വിമര്‍ശനവുമായി മുന്‍ ഡിജിപിയും ശബരിമല കര്‍മ്മസമിതി നേതാവുമായ ടി പി സെന്‍കുമാര്‍. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് കുറ്റക്കാരന്‍ തന്നെയാണെന്ന് സെന്‍കുമാര്‍ ആവര്‍ത്തിച്ചു.
നമ്പി നാരായണനെതിരെ ‘എന്റെ പോലീസ് ജീവിതം’ എന്ന സര്‍വീസ് സ്റ്റോറിയിലാണ് പരാമര്‍ശങ്ങളുള്ളത്. നമ്പി നാരായണന് ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനല്ലെന്നും പത്മ പുരസ്കാരം നല്‍കിയത് തെറ്റാണെന്നും മുമ്പ് പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി സെന്‍കുമാറിനെ വേദിയിലിരുത്തി നമ്പി നാരായണനെ പ്രശംസിച്ചിരുന്നു. നമ്പി നാരായണന് ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളെന്ന് മോഡി പറഞ്ഞിരുന്നു.
Discussion about this post