വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍. വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടിയാണ് പ്രിയങ്ക എത്തുന്നത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രിയങ്ക ഇന്ന് പര്യടനം നടത്തും.
മാനന്തവാടിയില്‍ രാവിലെ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തില്‍ പ്രിയങ്ക പ്രസംഗിക്കും. തുടര്‍ന്ന് പുല്‍പ്പളളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പങ്കെടുക്കും. ശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക ചര്‍ച്ച നടത്തും.
കൂടാതെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് വസന്തകുമാറിന്റെ വീടും പ്രിയങ്ക സന്ദര്‍ശിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം നിലമ്പൂരിലും അരീക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രിയങ്ക പങ്കെടുക്കും. രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ പ്രിയങ്ക വയനാട്ടിലെത്തിയിരുന്നു.
Discussion about this post