ചേര്‍ത്തല: ചേര്‍ത്തലയില്‍ ആഞ്ഞ്വീശിയ ചുഴലിക്കാറ്റില്‍ സ്ഥലത്ത് വ്യാപകനാശം. ചെങ്ങണ്ട, ഓംകാരേശ്വരം എന്നിവിടങ്ങളില്‍ വേനല്‍മഴയ്ക്കൊപ്പം ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചുഴലിക്കാറ്റ് വീശി തുടങ്ങിയത്.
ഓടിക്കൊണ്ടിരുന്ന ലോറിയിലും വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിലും മരംവീണു. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായി നിലച്ചു. റോഡുകളില്‍ മരങ്ങള്‍ വീണതോടെ വാഹനഗതാഗതം സ്തംഭിച്ചു. മുനിസിപ്പാലിറ്റിയിലെ ആറ്, ഏഴ് വാര്‍ഡുകളിലാണ് ഏറേയും നാശം നേരിട്ടത്. പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Discussion about this post