ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ‘ചൗക്കീദാര്‍ ചോര്‍ ഹെ’ എന്ന പരാമര്‍ശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്.
റാഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന് പിന്നാലെ അമേഠിയില്‍ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദമായത്. ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നാണ് അമേഠിയില്‍ രാഹുല്‍ പറഞ്ഞത്. ഇത് ചട്ട ലംഘനമാണെന്നാണ് ബിജെപിയുടെ ആരോപണം.
ഇത് സംബന്ധിച്ച മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ഇലക്ട്രല്‍ ഓഫീസര്‍ തെരഞ്ഞെടുപ്പിന് അയച്ച് കൊടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയത്. രാഹുല്‍ നല്കുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന് തുടര്‍ നടപടി സ്വീകരിക്കുക.
ചൗക്കീദാര്‍ ചോര്‍ ഹെ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. 22 നാണ് ഹര്‍ജി കോടതി പരിഗണിക്കുന്നത്.
Discussion about this post