മുഖം കാണിക്കുന്ന സിനിമകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുന്ന മലയാളത്തിന്റെ ഭാഗ്യതാരം ടൊവീനോ തോമസിന്റെ ചിത്രം കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ടൊവീനോയുടെ പുതിയ ചിത്രം കല്‍ക്കി ഓഗസ്റ്റ് 8ന് തീയ്യേറ്ററുകളിലെത്തും. സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരമാണ് കല്‍കി സംവിധാനം ചെയ്യുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Discussion about this post